Join News @ Iritty Whats App Group

നെടുമ്പാശ്ശേരി അവയവക്കടത്ത് : അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു


കൊച്ചി: അവയവക്കടത്ത് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂര്‍ത്തിയാക്കും.

തുടര്‍ന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സബിത്ത് ഉള്‍പ്പെട്ട രാജ്യാന്തര അവയവ റാക്കറ്റിന്റെ ഇന്ത്യയിലെ കേന്ദ്രം ഹൈദരാബാദാണ്. രാജ്യാന്തരബന്ധമുള്ള കേസ് കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറുകയാണു വേണ്ടതെന്നു പോലീസ് അന്വേഷണസംഘം ഡി.ജി.പിക്കു റിപ്പോര്‍ട്ട് നല്‍കി. അവയവകടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുന്നതോടെ കേസ് എന്‍.ഐ.എ. ഏറ്റെടുക്കാന്‍ സാധ്യതയേറി. സബിത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനില്‍ എത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തിയിരുന്നു. എന്നാല്‍, പാസ്പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുന്‍പ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്.

Post a Comment

أحدث أقدم
Join Our Whats App Group