Join News @ Iritty Whats App Group

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍ ഊര്‍ജ്ജിതം


കൊച്ചി; ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. അപകടം നടന്നത് വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപത്താണ്. ഒരു പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ചാലക്കുടി പുഴയുടെ കൈവഴിയില്‍ പ്രദേശവാസികളായ അഞ്ച് പെണ്‍കുട്ടികളാണ് കുളിക്കാനിറങ്ങിയത്. അപകടത്തില്‍പ്പെട്ട അഞ്ചുപെണ്‍കുട്ടികളില്‍ രണ്ടുപേരെ നാട്ടുകാര്‍ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു. ഒഴുക്കില്‍പ്പെട്ട മറ്റു മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കൂടി പിന്നീട് കണ്ടെത്തിയതായാണ് വിവരം. പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Post a Comment

أحدث أقدم
Join Our Whats App Group