പ്രധാനാധ്യാപകരെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും എയിഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. അധ്യാപനം എന്ന ദൗത്യം ഏറ്റെടുത്തവർ മഹത്തായ കർമ്മമാണ് നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം അധ്യാപകരെ പ്രചോദിപ്പിച്ച് കർമോത്സുകരാക്കുന്ന പ്രധാനാധ്യാപകർ കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയയിലെ നട്ടെല്ലാണ്
എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളെ പരീക്ഷ എഴുതാനുള്ള വെറും യന്ത്രങ്ങൾ ആക്കി മാറ്റുന്ന രീതി ശരിയല്ല. വിദ്യാഭ്യാസം കൊണ്ട് നേടേണ്ട ലക്ഷ്യത്തിലേക്ക് എത്താൻ ആവശ്യമായ പ്രവർത്തനങ്ങളാണ് പ്രധാനാധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടക്കുന്നത്.കുട്ടികളെ മിടുക്കന്മാരും മിടുക്കികളുമാക്കുവാനുള്ള പരിശ്രമത്തിൽ മറ്റു പരാധീനതകൾ തടസ്സമാകരുത്. വിദ്യാഭ്യാസ
പുരോഗതിയിൽ എയിഡഡ് മേഖലയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എം.ഐ.
അജികുമാർ സമ്മേളന നടപടികൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി
ജി.സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എ.ബെന്നി വരവുചെലവും അവതരിപ്പിച്ചു.
പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ,ഹെഡ്മാസ്റ്റർ മാസിക അസോസിയേറ്റ്
എഡിറ്റർ എസ്.
നാഗദാസ് തുടങ്ങിയവർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം മുൻമന്ത്രി ആൻറണി രാജു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. നരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ടി.അനിൽകുമാർ, കെ.സി.കൃപരാജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനാധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറിയ കാലഘട്ടത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടാണ് പ്രധാനാധ്യാപകർ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വതന്ത്ര സംഘടനയായ കെ.പി.പി.എച്ച്.എ. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രധാനാധ്യാപകർക്ക് നിരന്തരം പരിശീലനം നൽകി അവരുടെ കാര്യശേഷി വർധിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
വി.ജോയി എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ഡോ.തോട്ടയ്ക്കാട് ശശി,കെ ജി അനിൽകുമാർ,ആർ. രാധാകൃഷ്ണ പൈ
തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
കെ.ശ്രീധരൻ, പി.കെ.ബിജുമോൻ, യു.
നൂറുനീസ ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.ഒ.ജി.ഒലീന ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്. സുമകുമാരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റായി പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറിയായി ജി. സുനിൽകുമാർ, ജോയിൻ്റ് സെക്രട്ടറിയായി എം. ഐ.അജികുമാർ, ട്രഷററായി കെ. എ. ബെന്നി എന്നിവരെ തെരഞ്ഞെടുടുത്തു.
إرسال تعليق