Join News @ Iritty Whats App Group

കണ്ണൂരിൽ സാമൂഹിക പെൻഷൻ ഇനത്തില്‍ 'പരേതർ' വാങ്ങിയത് 7,48,200 രൂപ

ണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയില്‍ സാമൂഹിക പെൻഷൻ ഇനത്തില്‍ 'പരേതർ' വാങ്ങിയത് 7,48,200 രൂപ. വാർധക്യകാല പെൻഷൻ ഇനത്തില്‍ മാത്രം പരേതർ 6,61,000 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിധവാ പെൻഷൻ 41,200 രൂപയും 'പരേത' വാങ്ങിയിട്ടുണ്ട്. കർഷകത്തൊഴിലാളി പെൻഷൻ 39,600 രൂപയും 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ളത് 1,600 രൂപയും ഭിന്നശേഷിക്കാർക്കുള്ളത് 4,800 രൂപയും ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. 2022-23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. അനർഹമായി കൈപ്പറ്റിയ പെൻഷൻതുക തിരിച്ച്‌ പിടിച്ച്‌ സർക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്ന് റിപ്പോർട്ട് ശുപാർശചെയ്യുന്നു.

പെൻഷണർമാർ മരിച്ച മാസംവരെയുള്ള കുടിശ്ശിക മാത്രമേ അവകാശികള്‍ക്ക് നല്‍കാൻ വ്യവസ്ഥയുള്ളൂവെങ്കിലും മരണത്തിനുശേഷം പെൻഷൻ നല്‍കിയത് അനധികൃതമാണ്. പെൻഷൻ കൈപ്പറ്റുന്നവർ മരിച്ച വിവരം യഥാസമയം ഡേറ്റാ ബേസില്‍നിന്ന് ഒഴിവാക്കാത്തതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് യഥാസമയം ഉറപ്പാക്കാത്തതിനാല്‍ അത്തരത്തില്‍ കൈമാറാൻ നീക്കിവെച്ച 24,79,000 രൂപ ഓഡിറ്റില്‍ തടഞ്ഞുവെച്ചിട്ടുമുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group