അബുദാബി: അൽ ഐൻ മേഖലയിലെ
അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്‌ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.
പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഇന്ന് (ബുധൻ) മുതൽ ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
إرسال تعليق