Join News @ Iritty Whats App Group

മാക്കൂട്ടം ചുരത്തിൽ വിവാഹ സംഘം സഞ്ചരച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടിയിലിടിച്ചു; 6 പേർക്ക് പരിക്ക്


ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ വിവാഹ സംഘം സഞ്ചരച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടിയിലിടിച്ചു 6 പേർക്ക് പരിക്ക്. കാർ യാത്രികരും കുടക് സ്വദേശികളുമായ മുഹമ്മദ്‌, ഖദീജ, നസീമ, ഷംല, അജ്മൽ എന്നിവർക്കും സ്കൂട്ടർ യാത്രികനായ എടൂർ സ്വദേശി അജിത് മാണി എന്നിവർക്കുമാണ് പരിക്ക് പറ്റിയത്. മാക്കൂട്ടം കുട്ടപ്പാലം വളവിൽ ഞായറാഴ്ച്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. കുടകിൽ നിന്നും പാനൂരിലേക്ക് വിവാഹ ആവശ്യത്തിനായി പോകുകയാരുന്നവർ സഞ്ചരിച്ച കാർ ബ്രേക്ക് നഷ്ട്ടമായി നിയന്ത്രണം വിട്ട് ഇരിട്ടിയിൽ നിന്നും കുടകിലേക്ക് പോകുകയായിരുന്ന  സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടിയിൽ ഇടിച്ച ശേഷം കാർ റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group