Join News @ Iritty Whats App Group

'ഒരിക്കലെങ്കിലും ലോകത്തെ കേൾക്കണം'; ശബ്ദമില്ലാത്ത ലോകത്ത് 3 സഹോദരിമാർ, ശ്രവണ ശസ്ത്രക്രിയക്ക് സഹായം തേടുന്നു


തിരുവനന്തപുരം: മൂന്ന് പെണ്‍കുട്ടികളുള്ള വീട് ഒരിക്കലും മൂകമായിരിക്കില്ല. പക്ഷേ നെയ്യാറ്റിൻകരയിലെ ഈ വീട്ടില്‍ മക്കളാരും സംസാരിക്കില്ല. അവര്‍ക്ക് ഒന്നും കേള്‍ക്കാനും കഴിയില്ല. ശബ്ദമില്ലാത്ത ലോകത്ത് ജീവിക്കുകയാണ് മൂന്നവ് സഹോദരിമാർ. ഐശ്വര്യയ്ക്കും പൂജയ്ക്കും പവിത്രയ്ക്കും ലോകത്തെ കേള്‍ക്കണം, പരസ്പരം സംസാരിക്കണം, ഈ വീട്ടില്‍ സന്തോഷത്തിന്‍റെ ശബ്ദങ്ങള്‍ ഉയരണം. പക്ഷേ അതിന് സുമനസുകളുടെ സഹായം വേണം. 

നെയ്യാറ്റിന്‍കര സ്വദേശികളായ സഹോദരിമാരുടെ ചികിത്സയ്ക്കായി ആകെയുള്ള ആറു സെന്‍റ് കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയിലാണ് കടുംബം. സര്‍ക്കാരിനോട് കൈനീട്ടി കാത്തിരുന്ന് കാത്തിരുന്ന് മടുത്തു. ഒരുനേരമെങ്കില്‍ നേരത്തെയെങ്കിലും ഇവര്‍ക്ക് കേള്‍ക്കണം. പക്ഷേ എല്ലാവര്‍ക്കും ചികിത്സ നല്‍കാനുള്ള പണമില്ല കുടുംബത്തിന്. എങ്ങിനെയെങ്കിലും മക്കളുടെ ശബ്ദമൊന്ന് കേൾക്കാനാവണം, അതിനായാണ് ജീവിതമെന്ന് പെൺകുട്ടികളുടെ അമ്മ സുജ പറയുന്നു. ഈ അമ്മയുടെ നെഞ്ചുപൊട്ടുന്ന വാക്കുകളിലുണ്ട് ആ മക്കളനുഭവിക്കുന്ന വേദന.

ശബ്ദങ്ങളുടെ ലോകത്തേക്കെത്താന്‍ മൂന്ന് സഹോദരിമാര്‍ക്കും വിദഗ്ധ ചികിത്സ ലഭിക്കണം. ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപയിലധികം പണം വേണം. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ മറ്റു വഴികളില്ലാതെ പകച്ച് നിൽക്കുകയാണ് കുടുംബം. ഇനി സുമനസുകളുടെ സഹായത്താൽ മാത്രമേ മക്കൾക്ക് ഈ ലോകത്തെ കേൾക്കാനും സംസാരിക്കാനുമാകൂ എന്നാണ് അമ്മയുടെ പ്രതീക്ഷ. 

സുജയേയും കുടുംബത്തേയും സഹായിക്കാം 

SUJA
SBI UDIYANKULANGARA
ACCOUNT NUMBER: 67359899002
IFSC CODE: SBIN0070460
GPAY: 9497878421

Post a Comment

أحدث أقدم
Join Our Whats App Group