കണ്ണൂര്‍: സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ സാമ്ബത്തിക ഇടപാടില്‍ ഹൈറിച്ചിന്റെ മണിച്ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരില്‍ നിന്നും കോടികള്‍ കമ്മീഷന്‍ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പ്രൊമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായുമാണ് പരാതി.
إرسال تعليق