Join News @ Iritty Whats App Group

ഇരിട്ടി നഗരസഭയിലെ മഴക്കാലപൂർവ ശുചികരണ പ്രവൃത്തികള്‍ 31നകം പൂർത്തീകരിക്കാൻ തീരുമാനം


രിട്ടി: നഗരസഭയിലെ മഴക്കാലപൂർവ ശുചികരണ പ്രവൃത്തികള്‍ എട്ടിനാരംഭിച്ച്‌ 31നകം പൂർത്തീകരിക്കാൻ തീരുമാനം. ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആയി ആചരിക്കാൻ നഗരസഭയില്‍ ചേർന്ന മഴക്കാല പൂർവ മുന്നൊരുക്ക പ്രവർത്തന രൂപീകരണയോഗം തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്സണ്‍ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. സോയ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. രവീന്ദ്രൻ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇൻസ്പെക്ടർ സുമേഷ് ബാബു, ആസൂത്രണ സമിതി വൈസ് പ്രസിഡന്‍റ് പി.ആർ. അശോകൻ, ശ്രീജ എന്നിവർ പ്രസംഗിച്ചു. 

എട്ടു മുതല്‍ 10 വരെ സ്ഥാപന ശുചികരണം, 11, 12 തീയതികളില്‍ താമസസ്ഥല ശുചികരണം, 13 മുതല്‍ 20 വരെ പൊതുസ്ഥലം ശുചീകരണം, 21 മുതല്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രികരിച്ച്‌ ശുചീകരണം നടത്തുവാനും യോഗം തീരുമാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച മറ്റ് സ്ഥാപനങ്ങളും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിക്കണം. 10 നുള്ളില്‍ മുഴുവൻ വാർഡ് സാനിറ്റൈസേഷൻ യോഗങ്ങള്‍ വിളിച്ചു ചേർത്ത് വാർഡ്തല ശുചികരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group