തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി 'സെയ്ൻ' എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആന്‍റ് സേഫ്റ്റി അധികൃതരും പൊലീസും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഹോട്ടലിനെതിരെ പഞ്ചായത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് നിയമപരമായ നടപടികളെ കുറിച്ച് നിലവില്‍ സൂചനയില്ല.
إرسال تعليق