കണ്ണൂര്‍:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 18 വയസുകാരിയെ തേടി കണ്ണൂരിലെത്തിയ യുവാക്കള്‍ എയര്‍ ഗണുമായി പൊലീസ് പിടിയില്‍.
ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ദേഹത്ത് ഒളിപ്പിച്ച എയര്‍ ഗണ്‍ കണ്ടെത്തിയത്. നിഹാന്‍, ശഹല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കോഴിക്കോട് നിന്ന് വാങ്ങിയതാണ് എയര്‍ ഗണ്‍ എന്ന് മൊഴി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 18 വയസുകാരി പെണ്‍കുട്ടിയുടെ വീട് കണ്ണൂര്‍ നഗരത്തിലാണെന്ന് മനസിലാക്കി സ്‌കെചിട്ടാണ് യുവാക്കള്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
വരുന്ന സ്ഥലം കണ്ണൂരാണെന്ന് അറിഞ്ഞുകൊണ്ട് പേടിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കാണിതെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയതിന് യുവാക്കള്‍ക്കെതിരെ പെറ്റി കേസ് ചുമത്തി പിഴയിട്ടാണ് നാട്ടില്‍ നിന്നും ബന്ധുക്കളെ വിളിച്ചു വരുത്തി പൊലീസ് കൂടെ പറഞ്ഞുവിട്ടത്. ഒരു വിവാഹത്തിന് പോകാനുണ്ടെന്ന് പറഞ്ഞാണ് യുവാക്കള്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. എട്ടായിരത്തോളം രൂപ ചെലവഴിച്ചാണ് എയര്‍ഗണ്‍ വാങ്ങിയത്.
إرسال تعليق