ലക്നൗ: കല്ലുമായി പോയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളിലേക്ക് മറിഞ്ഞ് യുപിയിലെ ഷാജഹാൻപൂരില്‍ വൻ അപകടം. 11 പേര്‍ അപകടത്തില്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ഒരു ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയതാണ് ബസ്. ഈ സമയത്താണ് നിയന്ത്രണം വിട്ട ട്രക്ക് ബസിന് മുകളിലേക്ക് മറിഞ്ഞത്.
രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്കരമായിരുന്നു. പൊലീസ് എത്തി ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. 3 മണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ഉത്തരാഖണ്ഡിലേക്ക് തീർത്ഥാടനത്തിന് പോയ ബസിൽ യുപിയിലെ സീതാപൂർ ജില്ലയിൽ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്.
إرسال تعليق