Join News @ Iritty Whats App Group

അനധികൃത വ്യാപാരം നടത്തുന്നു; സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളില്‍ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്


സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളില്‍ ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ്. വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ അഞ്ചുമണിക്കാണ് പരിശോധന ആരംഭിച്ചത്. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തുന്നത്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വ്യാജ ജിഎസ് ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതർ വ്യക്തമാക്കി. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി.

Post a Comment

أحدث أقدم
Join Our Whats App Group