തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്.
പൊതുസ്ഥലങ്ങളിലുള്ള മുഴുവന്‍ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോര്‍ഡിങുകളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേതൃത്വം നല്‍കി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും അതാത് മുന്നണികള്‍ തന്നെ ഉടന്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബോര്‍ഡുകള്‍ എല്ലാം ഉപയോഗശ്യൂന്യമാണെന്നും നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق