കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷകൾ റീ ഷെഡ്യൂൾ ചെയ്തു. 10,11 ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചതായി എക്സാം കൺട്രോളർ ഓർഡർ ഇറക്കി. 11ന് പെരുന്നാൾ ആവുകയാണെങ്കിൽ 12 ലെ പരീക്ഷകൾ ഉണ്ടാകില്ലെന്നും, 11 ലെ പരീക്ഷകൾ ഏപ്രിൽ 16 ലേക്ക് മാറ്റിയതായും ഓർഡറിൽ പറയുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് തിയ്യതികൾ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പെരുന്നാൾ അവധി ദിനങ്ങളിലെ പരീക്ഷ; പ്രതിഷേധം ശക്തം, തിയ്യതികൾ മാറ്റി നിശ്ചയിച്ചു
News@Iritty
0
إرسال تعليق