ഇരിട്ടി: തെരഞ്ഞെടുപ്പിനെ അപകീർത്തിപെടുത്തുന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട കേസിലെ പ്രതി മേലേമുറിയില്‍ സതീശൻ (41) നെ ഇരിട്ടി എസ്‌എച്ച്‌ഒ പി.കെ.
ജിജീഷിന്‍റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മൊബൈല്‍ കണ്ടുകെട്ടിയ പോലീസ് കൂടുതല്‍ പരിശോധനയ്ക്കായി ഫോറിൻസിക്കിന് കൈമാറും. കണ്ണൂർ റൂറല്‍ എസ്പിയുടെ നിർദേശപ്രകാരം സതീശൻ പെരുംങ്കരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരേ വെള്ളിയാഴ്ചയാണ് ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫിംഗർ പ്രിന്‍റ് അടക്കം നടപടികള്‍ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടയയ്ക്കും.
إرسال تعليق