ഇരിട്ടി : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം കെ.ടി. അനൂപിനെ ഇരിട്ടി ഹൈസ്കൂള്‍ മാനേജരായി തലശേരി വിദ്യാഭ്യാസ ഓഫീസർ അംഗീകരിച്ച ഉത്തരവ് തടഞ്ഞ് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി സ്കൂള്‍ ഭരണസമിതിയംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സിക്രട്ടറിയുടെ ഉത്തരവിനെതിരെ കെ.ടി. അനൂപ് കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. 2015 ല്‍ ഇരിട്ടി ഹൈസ്‌കൂള്‍ സൊസൈറ്റിയുടെ യഥാർഥ ബൈലോയുമായി വൈരുധ്യമുള്ള ഭരണഘടന മുൻ സെക്രട്ടറിയായിരുന്ന കെ. കുഞ്ഞിമാധവൻ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറെക്കൊണ്ട് അംഗീകരിപ്പിച്ചിരുന്നതായും ഇതിനെതിരെ കെ.ടി. അനൂപ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ പ്രസ്തുത ഭരണഘടന അധികൃതർ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്‍റ് എന്നവകാശപ്പെട്ടുകൊണ്ട് പി.കെ. രാംദാസും കുഞ്ഞിമാധവനും കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസും കോടതി നിരുപാധികം തള്ളിയതായും ഭാരവാഹികള്‍ പറഞ്ഞു. ഡോ. അബ്ദുള്‍ റഹിമാൻ പൊയിലൻ പ്രസിഡന്‍റായും കെ.ടി. അനൂപ് സെക്രട്ടറിയായും കെ.ടി. ജയപ്രകാശ് ട്രഷററായുമുള്ള കമ്മിറ്റിയാണ് അധികാരത്തിലുള്ളതെന്നും മൂവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറിയാണ് സ്കൂള്‍ മാനേജരായി പ്രവർത്തിക്കേണ്ടതെന്ന് ബൈലോയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
إرسال تعليق