കണ്ണൂർ: മുൻ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം താമസസ്ഥലത്ത് മരിച്ച നിലയില്‍. ബിഎസ്‌എൻഎല്‍ ഉദ്യോഗസ്ഥൻ കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂർ സൗത്ത് ബസാർ- കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപത്തെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ബിഎസ്‌എൻഎല്‍ ജനറല്‍ മാനേജർ ഓഫിസിലെ സ്പോർട്സ് അസിസ്റ്റന്റായിരുന്നു. തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ത്യൻ ജൂനിയർ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂർണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയർലൻഡ്). മകൻ: എയ്ഞ്ചലോ.
إرسال تعليق