രാത്രിയില്‍ വിനീഷിന്റെ വീട്ടിലേക്ക് നിരവധിയാളുകള്‍ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാള്‍ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. സ്ഫോടനം നടന്ന വീട് ലൈഫ് മിഷൻ പദ്ധയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്നതാണ്. 1.40 ലക്ഷം രൂപ ഇതുവരെ ലഭിച്ചു. കോണ്‍ക്രീറ്റ് വരെ നടത്തി നിർമാണം നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത ഗഡുവിനായി കഴിഞ്ഞ ഒൻപതുമാസമായി രാധയും കുടുംബവും കാത്തിരിക്കുന്നു. വെള്ളിയാഴ്ച രാത്രിമുതല്‍ വിനീഷിന്റെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് അപൂർവം ചില നാട്ടുകാർ മാത്രമാണെന്ന് എത്തിയത്.
അന്വേഷണത്തിന് പ്രത്യേകസംഘം; രണ്ടുപേർ കസ്റ്റഡിയില്‍
ബോംബ് സ്ഫോടനം അന്വേഷിക്കാൻ കൂത്തുപറന്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ മാതൃഭൂമിയോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ബോംബുകള്‍ നിർവീര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിലെടുത്തതായി സൂചന. ബോംബ് നിർമാണത്തില്‍ കുന്നോത്തുപറമ്ബ്, പുത്തൂർ, കൈവേലിക്കല്‍ എന്നിവിടങ്ങളിലായി പത്തോളം പേർ ഉണ്ടായതായി പോലീസ് കരുതുന്നു. സ്ഫോടനംനടന്ന സ്ഥലത്ത് പാനൂർ കൊളവല്ലൂർ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ വൻ പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്.
إرسال تعليق