മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ പഡിബാഗിലുവിൽ കിണറിൽ വളയം സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടു സഹോദരന്മാർ ശ്വാസം മുട്ടി മരിച്ചു. വിട്ടൽ പഡ്നൂർ സ്വദേശികളായ കെ.എം.ഇബ്രാഹി(38), സഹോദരൻ മുഹമ്മദലി (24) എന്നിവരാണ് മരിച്ചത്
വെങ്കട് റാവുവിന്റെ വളപ്പിൽ 25 അടി താഴ്ചയുള്ള കിണറിൽ റിങുകൾ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു. എന്നാൽ, ശ്വസിക്കാൻ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാൻ കിണർ ജോലിയിൽ പരിചയസമ്പന്നനായ ഇബ്രാഹീമും ഇറങ്ങി. തുടർന്ന് ഇരുവർക്കും കിണറിൽ ശ്വാസ തടസ്സം നേരിട്ടതോടെ നാട്ടുകാർ ചേർന്ന് വിട്ള ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിട്ടൽ പൊലീസ് കേസെടുത്തു
إرسال تعليق