ചെങ്ങന്നൂര്‍: വെണ്മണിയില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തി(48)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി(59) തൂങ്ങിമരിച്ചു. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദമ്പതികളുടെ മക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. പുലര്‍ച്ചെ ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ദീപ്തിയുടെ തലയില്‍ വെട്ടുകയായിരുന്നു.
നിരവധി വെട്ടുകളാണ് ദീപ്തിയുടെ തലയില്‍ ഉണ്ടായിരുന്നതെന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചവര്‍ പറയുന്നു. തുടര്‍ന്ന് ഷാജി ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മക്കള്‍:ശ്രുതി, ശ്രാവണ്‍
إرسال تعليق