Join News @ Iritty Whats App Group

ത​ര്‍​ക്കം, കൊ​ല​പാ​ത​കം, ആ​ത്മ​ഹ​ത്യ; ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി


ചെ​ങ്ങ​ന്നൂ​ര്‍: വെ​ണ്മ​ണി​യി​ല്‍ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. വെ​ണ്‍​മ​ണി പു​ന്ത​ല ശ്രു​തി​ല​യ​ത്തി​ല്‍ ദീ​പ്തി(48)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് ഷാ​ജി(59) തൂ​ങ്ങി​മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. പു​ല​ര്‍​ച്ചെ ഇ​രു​വ​രും ത​മ്മി​ല്‍ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ത്തി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ന​യി​ച്ച​ത്. ത​ര്‍​ക്ക​ത്തി​നി​ടെ ഷാ​ജി വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ദീ​പ്തി​യു​ടെ ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി വെ​ട്ടു​ക​ളാ​ണ് ദീ​പ്തി​യു​ടെ ത​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​വ​ര്‍ പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ഷാ​ജി ഹാ​ളി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ണ്മ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ള്‍:​ശ്രു​തി, ശ്രാ​വ​ണ്‍

Post a Comment

Previous Post Next Post
Join Our Whats App Group