ഇരിട്ടി: കർണാടക വനംവകുപ്പ് മുന്നറിയിപ്പുമില്ലാതെ അടച്ച കൂട്ടുപുഴ സ്നേഹഭവനിലേക്കുള്ള വഴി വനംവകുപ്പ് വീണ്ടും തുറന്നു കൊടുത്തു.
പഴയ പാലത്തിലൂടെയുള്ള ഗതാഗതം കേരള പോലീസ് നേരത്തെ തടഞ്ഞിരുന്നു. രണ്ടു വഴികളും അടഞ്ഞതോടെ രോഗികളായ നൂറോളം അന്തേവാസികളടക്കം സ്നേഹ ഭവനിലേക്ക് സഹായവുമായി എത്തുന്നവർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത കഴിയാത്ത സാഹചര്യം ആയിരുന്നു.
റോഡ് തുറന്നു നല്കിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. കഴിഞ്ഞദിവസം വനംവകുപ്പ് ബാരിക്കേട് എടുത്തുമാറ്റി റോഡ് വീണ്ടും തുറന്ന് കൊടുത്തിരിക്കുകയാണ്.
إرسال تعليق