പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ യുവാവ് സ്വര്‍ണം തട്ടിയെടുക്കല്‍ കേസില്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) ആണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണം തട്ടിയെടുക്കല്‍ കേസിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഈ കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്തെ ഒരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.
കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. 2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ലോകശ്രദ്ധ നേടിയത്.
إرسال تعليق