ദില്ലി: മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊല്ലാൻ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് ആണ് ഇക്കുറി ആരോപണമുന്നയിച്ചിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ഇതേ വിഷയം ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേനയും പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗുരുതരമായി പ്രമേഹം ബാധിച്ചിട്ടുള്ള കെജ്രിവാളിന് ജയിലില്‍ ഇൻസുലിൻ നല്‍കുന്നില്ലെന്നും കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്നുമായിരുന്നു അതിഷി മര്‍ലേനയുടെ ആരോപണം.
ഇതുതന്നെയാണിപ്പോള്‍ സൗരഭ് ഭരദ്വാജും ആവര്‍ത്തിക്കുന്നത്. കെജ്രിവാളിന് കുഴപ്പമൊന്നുമില്ല, ഇൻസുലിന്‍റെ ആവശ്യമില്ല എന്നും തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നു, ഇങ്ങനെ ചികിത്സ നിഷേധിച്ച് കെജ്രിവാളിനെ ഇല്ലാതാക്കാനാണ് ശ്രമം, ഇന്നലെ വരെ എല്ലാ സൗകര്യങ്ങളും ജയിലിലുണ്ടെന്ന് പറഞ്ഞ അധികൃതര്‍ ഇന്നലെ പ്രമേഹരോഗ വിദഗ്ധന്‍റെ സഹായം തേടി എയിംസ് ആശുപത്രിയിലേക്ക് കത്തയച്ചിട്ടുണ്ടെന്നും സൗരഭ് ഭരദ്വാജ് പറയുന്നു.
إرسال تعليق