Join News @ Iritty Whats App Group

വേനല്‍ ചൂട് ശക്തമായതിനൊപ്പം മട്ടന്നൂർ മേഖലയില്‍ എട്ടിടങ്ങളിൽ തീപിടിത്തം



ട്ടന്നൂർ: വേനല്‍ ചൂട് ശക്തമായതിനൊപ്പം മട്ടന്നൂർ മേഖലയില്‍ തീപിടിത്തം വ്യാപകമായി. കഴിഞ്ഞ ദിവസം മട്ടന്നൂർ മേഖലയിലെ എട്ടിടങ്ങളിലാണ് തീപിടിത്തമുണ്ടായത്.

നടുവനാട്, കിളിയങ്ങാട്, മരുതായി നാലാങ്കേരി, കൊതേരി, വെള്ളിയാം പറമ്ബ്, നായാട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ഉണങ്ങി കിടക്കുന്ന അടിക്കാടുകള്‍ക്കാണ് തീപിടിച്ചത്. 

വെള്ളിയാംപറമ്ബില്‍ കിൻഫ്രയ്ക്കായി ഏറ്റെടുത്ത സ്ഥലത്തും കൊതേരിയില്‍ തെങ്ങിനുമാണ് തീപിടിച്ചത്. നാട്ടുകാർ വിവരം നല്‍കിയതിനെ തുടർന്നു അഗ്നിശമന വിഭാഗമെത്തി തീ അണയ്ക്കുകയായിരുന്നു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് മണിക്കൂറോളം പരിശ്രമിച്ച്‌ തീ കെടുത്തിയത്. 

ഉണങ്ങിയ പുല്ലിന് തീപിടിച്ച്‌ ഉടൻ തന്നെ അഗ്നിശമന വിഭാഗമെത്തി തീ പടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ കഴിയുന്നതിനാല്‍ വലിയ നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയാണ്. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അഗ്നിശമന വിഭാഗമാണ് തീയണച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group