Join News @ Iritty Whats App Group

പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും


കണ്ണൂര്‍:പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നെന്നാണ് കണ്ടെത്തൽ.

രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയെന്ന് പൊലീസ് പറയുന്നു. കേസിൽ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم
Join Our Whats App Group