ഇരിട്ടി: മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ പുലിക്കാട് സ്വദേശി മരണപ്പെട്ടു. പുലിക്കാട് ടൗണിലെ ടൈലറും ടെക്സ്റ്റൈൽസ് ഉടമയുമായ പുലിക്കാട് വെള്ളറപ്പള്ളിയിൽ ഹൗസിൽ വി.ബി. വാമനൻ(58) ആണ് എറണാകുളം മെഡി. ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണപ്പെട്ടത്.
ഒരാഴ്ച്ച മുമ്പായിരുന്നു അപകടം.വീടിനു മുന്നിലെ മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ വാമനനെ ആദ്യം കണ്ണൂരിലും തുടർന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ എറണാകുളം മെഡി. ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സി പി എം മുൻ പുലിക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വാമനൻ നിലവിൽ സി പി എം പുലിക്കാട് ബ്രാഞ്ചംഗമാണ്.
ഭാര്യ: മിനി.
മക്കൾ: മിഥുൻ (ന്യൂസിലാൻ്റ്), നിധിൻ (പൂനൈ ), മരുമക്കൾ: ഷിൽന( ന്യൂസിലാൻ്റ്), അനുശ്രീ (നഴ്സ്, എയർ ഫോഴ്സ്, ഹരിയാന)
സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലചന്ദ്രൻ ,രാജമ്മ, പീതാംബരൻ
സംസ്കാരം: പിന്നീട്
إرسال تعليق