മൂന്നാര്‍ : മൂന്നാറില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ ഗ്യാപ്പ് റോഡിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്നാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ തമിഴ്നാട് ബസില്‍ നിന്നുമാണ് യാത്രക്കാരന്‍ പുറത്തേക്ക് തെറിച്ച് വീണത്.
അടിമാലി കല്ലാര്‍ സ്വദേശി മാടസ്വാമിയാണ് ഓടുന്ന ബസില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണത്. ഭാര്യക്കൊപ്പമായിരുന്നു മാടസ്വാമി മൂന്നാറില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. ബസില്‍ വാതിലിന് സമീപമുള്ള സീറ്റിലായിരുന്നു മാടസ്വാമി ഇരുന്നിരുന്നത്.
യാത്രക്കിടയില്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ മാടസ്വാമി തെറിച്ച് വാതിലിലൂടെ പുറത്തേക്ക് വീണതായിട്ടാണ് മറ്റ് യാത്രക്കാര്‍ നല്‍കുന്ന വിവരം. വീഴ്ച്ചയില്‍ മാടസ്വാമിയുടെ തലക്ക് പരിക്ക് സംഭവിച്ചു.ഉടന്‍ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
തുടര്‍ ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.
إرسال تعليق