Join News @ Iritty Whats App Group

'ദ കേരള സ്‌റ്റോറി' ക്ക് പിന്നാലെ മണിപ്പൂര്‍ കലാപവും: ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: വിവാദ മലയാള ചിത്രം 'ദ കേരള സ്‌റ്റോറി' പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി എറണാകുളം- അങ്കമാലി അതിരൂപത. ഇന്റന്‍സീവ് ബൈിള്‍ കോഴ്‌സിന്റെ ഭാഗമായാണ് പ്രദര്‍ശനം. 'ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാന്‍ജോപുരം പള്ളിയില്‍ 9.30നാണ് പ്രദര്‍ശനം നടക്കുക.

കഴിഞ്ഞ ദിവസം ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. ദൂരദര്‍ശന്‍ ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇടുക്കി രൂപതയും വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു അതിരൂപതയുടെ വിശദീകരണം. ഈ മാസം 2,3,4 തീയതികളിലാണ് ഇടുക്കി രൂപത 10,11,12 ക്ലാസുകളിലെ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും, വര്‍ഗീയമാനം നല്‍കിയതുകൊണ്ടാണ് ചിത്രം വിവാദ ചര്‍ച്ചയായതെന്നും ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ ഫാദര്‍ ജിന്‍സ് പ്രതികരിച്ചിരുന്നു. ഇത്തവണ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവജനങ്ങളിലും ബോധവത്കരണം ഉണ്ടാക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും പിആര്‍ഒ പ്രതികരിച്ചു. ഈ മാസം അഞ്ചിനാണ് ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. വിവാദ സിനിമ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group