തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ആരോപണം. പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ് തോമസ് ജെ നെറ്റോയാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം അറിയിച്ചത്.
വിഴിഞ്ഞം സമരത്തിന് ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്സിആര്‍എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയാണ് സഭ കുറ്റപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും കാരണമായിട്ടുണ്ടാകാമെന്നും പറയുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ എന്നാണ് സഭയുടെ വിശദീകരണം.
إرسال تعليق