മട്ടന്നൂർ: കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് പരിശോധനയ്ക്കിടെ കാറുമായി കടന്നു കളഞ്ഞ യുവാവിനെ എക്സൈസും നാട്ടുകാരും ചേർന്നു പിടികൂടി.
കോഴിക്കോട് അരീക്കോട് സ്വദേശി ഫിറോസ് ഖാനില്‍(31) നിന്നാണ് ഇവ പിടികൂടിയത്. കൂട്ടുപുഴയില്‍ നിന്ന് നിർത്താതെ പോയ കാർ മട്ടന്നൂർ കരേറ്റയില്‍ വച്ചാണ് എക്‌സൈസ് സംഘം തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമിതവേഗതയില്‍ ഓടിച്ച കാർ വഴിയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാക്കി.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബംഗളൂരുവില്‍ നിന്ന് വരുന്ന കാർ കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ ത്തിയത്. വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇയാള്‍ കാറുമായി കടന്നുകളയുകയായിരുന്നു. ഇരിട്ടി എക്‌സൈസ് സംഘത്തെ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി ടൗണിന് സമീപം കാർ തടയാൻ ശ്രമിച്ചെങ്കിലും ഫിറോസ് കാറുമായി കടന്നുകളഞ്ഞു.
തുടർന്ന് മട്ടന്നൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥരേയും അറിയിച്ച ശേഷം കരേറ്റയില്‍ വച്ചാണ് കാർ തടഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫിറോസിനെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. കൂട്ടുപുഴയില്‍ നിന്ന് ഡോർ പോലും അടയ്ക്കാതെ അമിതവേഗതയില്‍ വന്ന കാർ വഴിയില്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ഈ വാഹനങ്ങളിലുള്ള വരും ഇയാളെ പിന്തുടർന്ന് എത്തിയിരുന്നു. മുമ്ബ് വയനാട് ചെക്ക്‌പോസ്റ്റില്‍ വച്ച് എംഡിഎംഎ പിടികൂടിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. കേസില്‍ ജാമ്യത്തിലിറ ങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്.
ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ അജീഷ് ലബ്ബ, എക്‌സൈസ് ഉദ്യോഗസ്ഥരായ കെ. ഉത്തമൻ, സി.പി. ഷാജി, സി.ഒ. ഷാജൻ, സി.വി. റിജുൻ, ഷൈബി കുര്യൻ, വി. ശ്രീനിവാസൻ, രമീഷ്, ഡ്രൈവർമാരായ കെ.ടി.ജോർജ്, കേശവൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്
إرسال تعليق