കൊച്ചി : പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. ഗുരുതരമായ ശ്വാസ തടസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം 45 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് അടക്കമുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരു സ്ഫോടന കേസിൽ സുപ്രീം കോടതി ഉപധികളോടെ അദ്ദേഹതിന് നേരെത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്.
إرسال تعليق