Join News @ Iritty Whats App Group

ശക്തമായ കടലാക്രമണത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു







ശക്തമായ കടലാക്രമണത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു


കണ്ണൂർ: ശക്തമായ കടലാക്രമണത്തില്‍ കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. ഞായറാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ തിരയിലും കടലാക്രമണത്തിലുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്.ബ്രിഡ്ജിൻ്റെ പല ഭാഗങ്ങളും തീരത്ത് വേർപ്പെട്ട് കിടക്കുകയാണ്. തിങ്കളാഴ്ച്ച അതിരാവിലെ ബീച്ചില്‍ നടക്കാനെത്തിയവരാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞ് ബന്ധപ്പെട്ടവരെത്തി എക്സ്കവേറ്റർ ഉപയോഗിച്ച്‌ തകർന്ന ഭാഗങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഞായർ രാത്രിയില്‍ ജില്ലയില്‍ കടലാക്രമണത്തിന് സാധ്യതണ്ടെന്ന് ജില്ലാ ഭരണകൂടം മല്‍സ്യ തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീച്ചില്‍ ഇറങ്ങരുതെന്നും കർശന നിർദേശം നല്‍കിയിരുന്നു.

2023 ജനുവരിയിലാണ് ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ സ്ഥാപിച്ചിട്ട്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിർവഹിച്ചത്. ആദ്യം തെറിമ്മല്‍ ഭാഗത്ത് സ്ഥാപിച്ച ബ്രിഡ്ജ് കൂടുതല്‍ സുരക്ഷ കണക്കിലെടുത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group