തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എസ്എസ്എൽസി,ഹയർ സെക്കന്ററി പരീക്ഷാ ഫലം; തീയതി പ്രഖ്യാപിച്ചു
News@Iritty
0
إرسال تعليق