തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോണ്‍ഗ്രസ് തള്ളി.എസ്ഡിപിഐ പിന്തുണ വേണ്ട.വ്യക്തികൾക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി..എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ് ഒരുപോലെ എതിർക്കുന്നു.എസ്ഡിപിഐ നൽകുന്ന പിന്തുണയെയും അതുപോലെ കാണുന്നു.വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാൽ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല..എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്താണ് തീരുമാനിച്ചത്.സിപിഎം പറയുന്നത് കേട്ടാൽ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ്.എസ്ഡിപിഐയുമായി ഡിലുണ്ടെങ്കിൽ അവരുടെ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
എസ്ഡിപിഐയുടെ പിന്തുണ വേണ്ട,ഭൂരിപക്ഷ ,ന്യൂനപക്ഷവർഗീയതയെ ഒരുപോലെ എതിർക്കുന്നുവെന്ന് കോണ്‍ഗ്രസ്
News@Iritty
0
إرسال تعليق