Join News @ Iritty Whats App Group

യുഡിഎഫ് വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി


യുഡിഎഫ് വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി. പരാതി പരിശോധിച്ച ജില്ലാ കളക്ടർ പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വഷണ റിപ്പോർട്ടിലുളളത്. 106 വയസുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവർത്തകരുടെ പരാതി.

എന്നാൽ അന്വേഷണത്തില്‍ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് കണ്ടെത്തൽ .പയ്യന്നൂരിൽ 92 വയസ് പ്രായമുളള വയോധികന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി. ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പരാതികൾ തളളിയത്.

Post a Comment

أحدث أقدم
Join Our Whats App Group