Join News @ Iritty Whats App Group

പയ്യന്നൂർ കുഞ്ഞിമംഗലത്ത് സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം സ്ഥലത്ത് സംഘർഷാവസ്ഥ; പോലീസ്‌ കേസെടുത്തു


കണ്ണൂര്‍ : ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് രാവിലെ പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കൊടികളും ആക്രമികള്‍ നശിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സംഭവത്തിൽ പയ്യന്നൂർ പോലീസ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ മുന്നില്‍ കണ്ട് പ്രദേശത്ത് പോലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്. ഓഫീസ് ആക്രമിച്ചതിന് പിന്നാലെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് തുടങ്ങി പ്രദേശത്തെ പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിപ്പിക്കപ്പെട്ടിട്ടുണ്ട്.

സിപിഐഎം നേതാക്കൾ സംഭവസ്ഥാലത്ത് സന്ദർശനം നടത്തി. നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിതശ്രമമാണ് അക്രമത്തിന് പിന്നിലെന്നും അക്രമികളെ ഉടന്‍ പിടികൂടാന്‍ പോലീസ്‌ തയ്യാറാകണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി വി രാജേഷ് ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group