ഇരിട്ടി: വളോരകുന്നിൽ വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം. ഒരാൾക്ക് പരിക്ക്.
ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് അപകടം. പേട്ടയിൽ നിന്നും ചാലാടിലേക്ക് പോകുകയായിരുന്നു വിവാഹ പാർട്ടി. അപകടത്തിൽ കാറുകളുടെ മുൻഭാഗം പൂർണ്ണമായും സ്കൂട്ടി ഏതാണ്ട് പൂർണ്ണമായും തകർന്നു. പറിക്കേറ്റ സ്കൂട്ടി യാത്രികൻ അഞ്ചരക്കണ്ടി സ്വദേശി ഷബീബ്(23) നെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.വളോരകുന്നിൽ റോഡരികിലെ കടയിൽ സാധനങ്ങൾ വാങ്ങൻനിർത്തിയതായിരുന്നുപയഞ്ചേരി സ്വദേശി ഇർഷാദിൻ്റെ കാറും അഞ്ചരക്കണ്ടി സ്വദേശിയുടെ സ്കൂട്ടിയും '
إرسال تعليق