ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
അതേ സമയം, പാലക്കാട്ടെ ഉഷ്ണ തരംഗത്തെ തുടർന്ന് വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി സ്വദേശി ക്യാപ്റ്റൻ സുബ്രമണ്യനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്. തുടർന്നുള്ള പരിശോധനയിൽ വലതു കൈയിൽ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ട നിലയിലായിരുന്നു.
إرسال تعليق