കണ്ണൂർ: സാമൂഹ്യ മാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് കേസ്. കണ്ണൂർ സ്വദേശി കെ.പി. സുബ്രമണ്യനെതിരേയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ നിർദേശത്തെത്തുടർന്ന് സൈബർ പോലീസ് കേസെടുത്തത്.
പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും മുഖ്യമന്ത്രിക്കും മകൾ വീണക്കുമെതിരേ അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തിൽ കലാപമുണ്ടാക്കുന്നതിനും പാർട്ടി അണികളിൽ പ്രകോപനം സൃഷ്ടിക്കുന്നതിനുമെതിരെയാണ് കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
إرسال تعليق