Join News @ Iritty Whats App Group

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് തെളിച്ചമില്ലെന്നു പരാതി; ബാ​ല​റ്റ് യൂ​ണി​റ്റ് ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന ന​ട​പ​ടി നി​ർ​ത്തി​വ​ച്ചു



കൊ​ല്ലം : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടി​ങ് മെ​ഷീ​നി​ൽ ബാ​ല​റ്റ് സെ​റ്റ് ചെ​യ്തു ബാ​ല​റ്റ് യൂ​ണി​റ്റ് ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന ന​ട​പ​ടി യു ​ഡി എ​ഫ് എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചു.

കൊ​ല്ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബാ​ല​റ്റ് സെ​റ്റി​ങ് സെന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ൽ ന​ട​ക്കു​മ്പോ​ഴാ​ണ് യു ​ഡി എ​ഫ് പ്ര​തി​നി​ധി​ക​ൾ ബാ​ല​റ്റി​ലെ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍റെ ചി​ഹ്നം മ​ൺ​വെ​ട്ടി​യും മ​ൺ​കോ​രി​ക​യും മ​റ്റ് ചി​ഹ്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു ചെ​റു​താ​യി​ട്ടും തെ​ളി​ച്ചം കു​റ​ച്ചു​മാ​ണ് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ആ​ക്ഷേ​പം ഉ​ന്നയി​ച്ച് സെ​റ്റിംഗ് പ്ര​ക്രി​യ ബ​ഹി​ഷ്ക​രി​ച്ചത്.

വി​വ​രം അ​റി​ഞ്ഞു തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ൻ അ​ര​വി​ന്ദ് പാ​ൽ സിം​ഗ് സ​ന്തു സ്കൂ​ളി​ൽ എ​ത്തി. തുടർന്ന് കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 7 നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ബാ​ല​റ്റ് സെ​റ്റിം​ഗ് നി​ർ​ത്തി വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group