കണ്ണൂർ : പുല്ലൂപ്പിക്കടവ് പാലത്തിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുണ്ടല്ലൂർ മക്രേരി കുഞ്ഞിപ്പീടിക വീട്ടിൽ വി.കെ.മുഹമ്മദ് ഷാഫിയാണ് (24) മരിച്ചത്. ഇന്നലെ രാത്രി 11.15നായിരുന്നു അപകടം. ഷാഫി കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായി രുന്നു എതിരെ കണ്ണൂർ ഭാഗത്തേക്ക് വന്ന ലോറിയുമായാണ് ഇടിച്ചത്. പരു ക്കേറ്റ ഷാഫിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലത്തിൻ്റെ അത്താഴക്കുന്ന് ഭാഗത്താണ് അപകടം നടന്നത്. ടൗൺ പൊലീസ് സ്‌ഥലത്തെ ത്തിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
إرسال تعليق