ദില്ലി: മദ്യ നയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി. പ്രമേഹം കൂടി, ജാമ്യം ലഭിക്കുന്നതിനായി കെജ്രിവാള്‍ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി കോടതിയില്‍ ആരോപിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.
ഗൗരവമായ നിലയില്‍ പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇൻസുലിൻ നല്‍കുന്നില്ലെന്നും അതിഷി പറഞ്ഞു. പ്രമേഹം കൂടാൻ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന ഭക്ഷണം നല്‍കാൻ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജയിലില്‍ വച്ച് തന്നെ കെജ്രിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നാണ് വീഡിയോ പ്രസ് മീറ്റിലൂടെ അതിഷി ആരോപിക്കുന്നത്.
إرسال تعليق