കൽപ്പറ്റ : പിണങ്ങോട് – പൊഴുതന റോഡിലെ പന്നിയാറിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. സഹയാത്രികയ്ക്ക് പരിക്ക്. മലപ്പുറം മഞ്ചേരി കിഴെക്കേത്തല ഓവുങ്ങൽ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌ക്കിയ (24) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയാണ് തസ്‌ക്കിയ. മൃതദേഹം കൽപ്പറ്റ ഫാത്തിമമാതാ ആശുപത്രിയിൽ. സഹായത്രികയായ അജ്മിയയെ കോഴിക്കോടേക്ക് കൊണ്ടുപോയി. അജ്മിയയുടെ പരിക്ക് ഗുരുതരണമാണെന്നാണ് ലഭ്യമായ വിവരം.
إرسال تعليق