Join News @ Iritty Whats App Group

വിളിച്ച് കിട്ടിയില്ല, വീട്ടിൽ വന്നന്വേഷിച്ചപ്പോൾ മരിച്ചനിലയിൽ, യുവാവ് ഗൾഫിൽ നിന്നെത്തിയത് മൂന്ന് മാസം മുൻപ്


കോഴിക്കോട്: യുവാവിനെ കോഴിക്കോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാട്ടുമുക്ക് കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ് നകുലനെ (27) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. നകുലൻ മൂന്ന് മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. 

കുറച്ച് ദിവസങ്ങളായി നകുലനെ വീടിന് പുറത്ത് കണ്ടിരുന്നില്ല. സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനകത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. നകുലന്റെ അമ്മ രത്‌നമണി നേരത്തെ മരിച്ചുപോയതാണ്. അച്ഛന്‍ ഷൈജു കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.

പന്തീരാങ്കാവ് പോലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

أحدث أقدم
Join Our Whats App Group