Join News @ Iritty Whats App Group

'ഫോണിൽ ക​ണ​ക്ട് ചെ​യ്ത സിസി​ടി​വി പണിമുടക്കിയത് ശ്രദ്ധിച്ചില്ല; ലോക്കറിൽ സ്വർണമെത്തിക്കാൻ പേടിച്ചതും വിനയായി'


മലപ്പുറം: ബാങ്ക് ലോക്കറിലേക്ക് മാറ്റാനിരുന്ന സ്വർണമാണ് വീട്ടിൽ നിന്ന് മോഷണം പോയതെന്ന് പൊന്നാനിയിലെ വീട്ടുടമ. പ്ര​വാ​സി​യു​ടെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാണ് മോ​ഷ​ണം നടന്നത്. ​വീട് കുത്തിതുറന്ന് 350 പ​വ​ൻ സ്വ​ർ​ണം മോഷ്ടാക്കൾ കവരുകയായിരുന്നു. ഒ​രാ​ഴ്ച​ക്ക​കം ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്ക് മാ​റ്റാ​നി​രുന്ന സ്വർണമാണ് മോഷണം പോയതെന്ന് വീട്ടുടമ പറയുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

വ​ർ​ഷ​ങ്ങ​ളാ​യി ദു​ബായി​ൽ ജോ​ലി​ചെ​യ്യു​ന്ന പൊ​ന്നാ​നി ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ണ​പ്പ​റ​മ്പി​ൽ രാ​ജീ​വ് കു​ടും​ബ​സ​മേ​തം വി​ദേ​ശ​ത്താ​ണ് താമസിക്കുന്നത്. മാ​ർ​ച്ചി​ൽ നാ​ട്ടി​ലെ​ത്തി​യ രാ​ജീ​വ് ര​ണ്ട് ബാ​ങ്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് ലോ​ക്ക​റി​ൽ വെ​ക്കു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ട്ടി​ലെ​ത്തു​മ്പോ​ൾ ഈ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്ക് ത​ന്നെ മാ​റ്റാ​നാ​യി​രു​ന്നു തീ​രു​മാ​നം. മാ​ർ​ച്ച് 31ന് ​രാ​ജീ​വും മ​ക​ളും ദു​ബാ​യി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​ണ് ഭാ​ര്യ​യും ഗ​ൾ​ഫി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ​യോ​ട് സ്വ​ർ​ണം ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത്ര​യു​മ​ധി​കം സ്വ​ർ​ണം ത​നി​ച്ചു​കൊ​ണ്ടു​പോ​കാ​നു​ള്ള പേ​ടി​കാ​ര​ണം വീ​ട്ടി​ലെ ലോ​ക്ക​റി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പി​നാ​യി നാ​ട്ടി​ലെ​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ലേ​ക്ക് മാ​റ്റാ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്റെ തീ​രു​മാ​നം. ഇ​തി​നി​ടെ​യാ​ണ് മോ​ഷ​ണം നടന്നത്. 

രാ​ജീ​വി​ന്റെ മൊ​ബൈ​ലി​ൽ ക​ണ​ക്ട് ചെ​യ്ത സിസിടിവി ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പ​ണി മു​ട​ക്കി​യി​രു​ന്നെ​ങ്കി​ലും സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ളാ​വു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു. എ​ന്നാ​ൽ വി​ഷു ആ​യ​തി​നാ​ൽ വീ​ട് വൃ​ത്തി​യാ​ക്കാ​നാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ജോ​ലി​ക്കാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. വീ​ട് അ​ട​ച്ചി​ടു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​വി​ടെ സ്വ​ർ​ണ​വും പ​ണ​വും സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്ന് രാ​ജീ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​ഴ്ച​ക​ൾ​ക്ക​കം തി​രി​കെ​യെ​ത്തു​മെ​ന്ന​തി​നാ​ൽ വീ​ടി​ന​ക​ത്ത് തന്നെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സൂക്ഷിക്കുകയായിരുന്നു. ദു​ബൈ​യി​ൽ ക​മ്പ​നി ന​ട​ത്തു​ക​യാ​ണ് രാ​ജീ​വ്. അതേസമയം, വ​ലി​യ ക​വ​ർ​ച്ച​യാ​യ​തി​നാ​ൽ തി​രൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group