പാനൂര്‍: മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഡി.വൈ.എഫ്.ഐ. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷാജില്‍, അക്ഷയ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അശ്വന്തിന്റെ അറസ്റ്റും രേഖപ്പെടുത്തി. ഇരുവരെയും കണ്ടെത്താന്‍ മൂന്നു ദിവസമായി അന്വേഷണ സംഘം വ്യാപകമായ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഉദുമല്‍പേട്ടയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പാലക്കാട് അതിര്‍ത്തിയിന്‍ വച്ചാണ് പിടികൂടിയത്. മരണപ്പെട്ട ഷിറില്‍ ഉള്‍പ്പെടെ 12 പേരാണു കേസിലെ പ്രതികള്‍. സബിന്‍ ലാല്‍, കെ. അതുല്‍, അരുണ്‍, സായൂജ്, മിഥുന്, അമല്‍ ബാബു, എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിനിഷ്, വിനോദന്‍, അശ്വന്ത് എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഷാജിലിനെ ചോദ്യം ചെയ്ുയന്നതോടെ ബോംബ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുമെന്നു അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ജില്ലാ പോലിസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാല്‍, പാനൂര്‍ സി.ഐ. പ്രേംസദന് എന്നിവരടങ്ങുന്ന സംഘമാണു അന്വേഷണം നടത്തുന്നത്
إرسال تعليق