കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍നിന്നെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ഒരാള്‍ മരിച്ചു.
ഒപ്പം യാത്രചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ നട്ടാശേരി മാവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്പാക്കല്‍ ടി.എസ്. അക്ഷയ്കുമാറാ (22) ണു മരിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറമ്പുഴ റോസ് ചന്ദ്രന്റെ മകന് റോസ് മോഹന്‍ (21) മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ ഇരുവരും മണര്‍കാട്ടേക്ക് പോകുകയായിരുന്നു.തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
തൃപ്പാക്കല്‍ സുഷീര്കുമാറിന്റെയും (കോട്ടയം ദേശാഭിമാനി മുന്‍ ജീവനക്കാരന്) ജയശ്രീയുടെയും മകനാണ് മരിച്ച അക്ഷയ്കുമാര്‍. സഹോദരന്: ടി.എസ്. അഭിജിത്ത്കുമാര്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടന്പലം ശ്മശാനത്തിൽ.
إرسال تعليق