പാലക്കാട്: പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രവിയയെ സന്തോഷ് കൊടലപ്പെടുത്തിയത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടയില്‍. പ്രവിയയെ കാണാതെ വന്നതിനെ തുടര്‍ന്ന് യുവാവ് അന്വേഷിച്ചപ്പോള്‍ സന്തോഷ് പോകുന്നത് കാണുകയായിരുന്നു എന്നാണ് വിവരം. പ്രണയപ്പക മൂലമാണ് പ്രവിയയെ സന്തോഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സന്തോഷ് പ്രവിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും വിവാഹത്തില്‍ നിന്നും പിന്മാറാന്‍ സന്തോഷ് ആവശ്യപ്പെട്ടിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്.
കൊടുമുണ്ട തീരദേശ റോഡില്‍ വെച്ച് ഇന്നലെയാണ് പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം തീ കൊളുത്തിയത്. . ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരണമടഞ്ഞത് തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് എന്ന് പോലീസ് സ്ഥിരീകരിച്ചത്. മൃതദേഹത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ കത്തിയും കവറും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനിടെ സുഹൃത്തായ ആലൂര്‍ സ്വദേശി സന്തോഷിനെ ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍ കണ്ടെത്തിയത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി ഭീഷണിപ്പെടുത്തിയെന്നും പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനകാരണം ആയെന്നുമാണ് പൊലീസ് നിഗമനം. പ്രവിയ മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് പ്രതിയായ സന്തോഷ്. ആദ്യവിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവിതയ്ക്ക് 12 വയസുള്ള ഒരു കുട്ടിയുമുണ്ട്. സന്തോഷും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപെടുകള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
ആറു മാസം മുന്‍പാണ് സന്തോഷിന്റെ കടയിലെ ജോലി നിര്‍ത്തിയത്. അതിന് ശേഷം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറിന്റെ സഹായിയായി ജോലി ചെയ്തു. ആ സമയത്താണ് പ്രവിയയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുന്നത്. പ്രവിയയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണ് വിവരം. പ്രവിയയുടേയും സന്തോഷിന്റെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു.
إرسال تعليق